ഉത്തർപ്രദേശ്/ ബഡോഹി : 22കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. 28കാരനായ ഗോവിന്ദ് ശ്രീവാസ്‌തവയാണ് പിടിയിലായത്. ബഡോഹിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയുമായി സുഹൃദ് ബന്ധം സ്ഥാപിച്ച പ്രതി യുവതിയെ പ്രണയിക്കുന്നുവെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. രണ്ട് മാസത്തിലേറെയായി പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ട യുവതി ഒടുവില്‍ ചൊവ്വാഴ്‌ച പൊലീസിൽ പരാതി നൽകുകയായിരുന്നു.