ലഖ്‌നൗ: സംസ്ഥാനത്ത് ജനസംഖ്യ വളരെ കൂടുന്ന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പുമായി ഉത്തർ പ്രദേശ് നിയമ കമ്മീഷൻ. ഇത് ഭാവിയിൽ വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് നിയമകമ്മീഷൻ ആദിത്യ നാഥ് മിത്തൽ അറിയിച്ചു. ജനസംഖ്യ വർധിക്കുന്നത് ആശുപത്രികൾ , ഭക്ഷ്യധാന്യം, പാർപ്പിടം എന്നിവയ്‌ക്ക് സമ്മർദമുണ്ടാകും.
also read:നയപ്രഖ്യാപനത്തോടെ തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിന് തുടക്കം
മതത്തിനോടോ വിശ്വാസങ്ങൾക്കോ മനുഷ്യവകാശങ്ങൾക്കോ നിയമ കമ്മീഷന് എതിർപ്പില്ല. എന്നാൽ സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കേണ്ടതുണ്ടെന്നും അതിന് സഹായിക്കാനായി സർക്കാർ വിഭവങ്ങളും സൗകര്യങ്ങളും ലഭ്യമാണെന്നും മിത്തൽ വ്യക്തമാക്കി.
ജനസംഖ്യാ വർധനവിനെ കുറിച്ച് നിയമ കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. 2012 ലെ കണക്കുകൾ പ്രകാരം 20.42 കോടിയാണ് ഉത്തർപ്രദേശിലെ ജനസംഖ്യ.