ഖൊരക്പൂര്‍: ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ഉത്തർപ്രദേശ് സര്‍ക്കാര്‍ റോഡ് നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാജ്ഗഞ്ച് ജില്ലയിൽ നിന്ന് ആരംഭിച്ച് ഉത്തരാഖണ്ഡ് വരെയാവും റോഡ് നിര്‍മ്മാണം നടത്തുക. ബഹ്‌റൈച്ച് ജില്ലയിൽ ഒരു മെഡിക്കൽ കോളജ് നിര്‍മിക്കാന്‍ സർക്കാര്‍ പദ്ധതി രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.
മഹാരാജ്ഗഞ്ച് ജില്ലയിൽ നടപ്പാക്കുന്ന 280 കോടി രൂപയുടെ വിവിധ പദ്ധതികളുടേയും ബഹ്‌റൈച്ച് ജില്ലയിലെ 333 കോടി രൂപയുടെ പദ്ധതികളുടേയും ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിക്കവേയാണ് യുപി മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.