നോയിഡ :ഹരിയാനയിൽ നിന്നുവന്ന ട്രക്ക് തട്ടിയെടുത്ത് ലക്ഷങ്ങളുടെ മുട്ട മറിച്ച് വിറ്റ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. ഈ മാസം ആദ്യം ഹരിയാന-ഉത്തർ പ്രദേശ് അതിർത്തിയിലായിരുന്നു സംഭവം. കുൽസേറ സ്വദേശികളായ സഹീൽ, ഫിറോസ്, നദീം, തുഷാർ, വിക്രം എന്നിവരാണ് അറസ്റ്റിലായത്.
മുട്ട വിറ്റ് ലഭിച്ച 4.10 ലക്ഷം രൂപ ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തതായി ഗ്രേറ്റർ നോയിഡ അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ വിശാൽ പാണ്ഡെ പറഞ്ഞു. രണ്ട് നാടൻ തോക്കുകൾ, കത്തികൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.