ലഖ്നൗ:ബാഗ്പതിലെ ഒരു ഗ്രാമത്തില്‍ കര്‍ഷകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 66 വയസ് പ്രായമുള്ള കൊല്ലപ്പെട്ടയാളുടെ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലും വായ് മൂടിക്കെട്ടിയ നിലയിലുമായിരുന്നു. ഇയാളെ കുത്തിക്കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ കര്‍ഷകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി - കര്‍ഷകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
6 വയസ് പ്രായമുള്ള കൊല്ലപ്പെട്ടയാളുടെ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലും വായ് മൂടിക്കെട്ടിയ നിലയിലുമായിരുന്നു.
ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ കര്‍ഷകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
Read Also...........ഡല്‍ഹിയില്‍ മുൻ സൈനികന്‍ കൊല്ലപ്പെട്ട നിലയില്‍
കൊല്ലപ്പെട്ടയാള്‍ പലിശക്ക് പണം നൽകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പക്കല്‍ നിന്നും 60,000 രൂപയും അക്കൗണ്ടുകൾ സൂക്ഷിക്കുന്ന ഒരു ഡയറിയും കാണാനില്ലെന്നും പൊലീസ് വ്യക്തമാക്കി. ഡോഗ് സ്‌ക്വാഡും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയാതായി സർക്കിൾ ഇന്‍സ്പെക്ടര്‍ അനുജ് മിശ്ര പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.