ലക്‌നൗ:ഉത്തർ പ്രദേശ് ലഖിംപൂർ ഖേരിയിൽ പ്രണയിച്ചതിന് ദലിത് യുവാവിന് ക്രൂര മർദനം. 22കാരനായ ദലിത് യുവാവിനെ പെൺകുട്ടിയുടെ പിതാവും സഹോദരന്മാരും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് ബ്രഹ്മദീൻ, മക്കളായ ഭാരത്, ഗജരാജ്, രാജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
യുപിയിൽ പ്രണയിച്ചതിന് ദലിത് യുവാവിന് ക്രൂരമർദനം - പ്രണയ ബന്ധം
22കാരനായ ദലിത് യുവാവിനെ പെൺകുട്ടിയുടെ പിതാവും സഹോദന്മാരും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
യുപിയിൽ പ്രണയ ബന്ധം ആരോപിച്ച് ദലിത് യുവാവിന് ക്രൂര മർദനം
യുവാവിനെ ബന്ദിയാക്കിയ ശേഷം മലാശയത്തിൽ ഇരുമ്പുവടി കയറ്റുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ യുവാവിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മര്‍ദ്ദനമേറ്റ യുവാവിന്‍റെ സഹോദരൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.