ലഖ്‌നൗ: വിവാഹ ചടങ്ങിൽ കുതിരപ്പുറത്തു കയറുന്നത് ഗ്രാമവാസികൾ വിലക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദലിത് യുവാവ്. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം.
തന്‍റെ വിവാഹ ഘോഷയാത്രയിൽ കുതിരസവാരി നടത്തിയാൽ തന്നെ കൊല്ലുമെന്ന് മറ്റ് സമുദായങ്ങളിലുള്ള ഗ്രാമവാസികൾ ഭീഷണിപ്പെടുത്തിയതായി വരൻ അലഖ് റാം പറയുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി തങ്ങളുടെ ഗ്രാമത്തിൽ വിവാഹങ്ങൾ പാരമ്പര്യ രീതിയിലാണ് നടക്കുന്നതെന്നും അതിനാൽ കുതിരസവാരി നടത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും വരൻ പറഞ്ഞു.