ലക്‌നൗ: ഉത്തർപ്രദേശിൽ 2,044 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,43,888 ആയി ഉയർന്നു. 19 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 7,761 ആയി. ലക്‌നൗ (296), മീററ്റ് (174), ഗാസിയാബാദ് (168), വാരണാസി (123), കാൺപൂർ (106), ഗൗതം ബുദ്ധ നഗർ (100) എന്നിങ്ങനെയാണ് പുതിയതായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്.
യുപിയിൽ 2,044 പുതിയ കൊവിഡ് ബാധിതർ - ലക്‌നൗ കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,43,888
യുപിയിൽ 2,044 പുതിയ കൊവിഡ് ബാധിതർ
2,472 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,12,028 ആയി. 24,099 പേർ ചികിത്സയിൽ തുടരുന്നു. 24 മണിക്കൂറിനുള്ളിൽ 1.52 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 1.93 കോടിയിലധികം പരിശോധനകൾ നടത്തിക്കഴിഞ്ഞു.