അംറോഹ:ഉത്തര്‍പ്രദേശില്‍ ചൂടുള്ള കറിപ്പാത്രത്തില്‍ വീണ അഞ്ചുവയസുകാരന്‍ മരിച്ചു. തല മുണ്ഡനം ചെയ്യുന്ന ചടങ്ങിനായി തയ്യാറാക്കി മുറിക്കുള്ളില്‍വച്ച പാത്രത്തിലാണ് കുട്ടി പതിച്ചത്. കരൺപൂർ സുതാരി സ്വദേശി ഭരത് ഖഡഗ്വൻഷിയുടെ മകൻ സുശീലാണ് മരിച്ചത്.
യുപിയില്‍ ചൂടുള്ള കറിപ്പാത്രത്തിലേക്ക് വീണ അഞ്ചുവയസുകാരന്‍ മരിച്ചു - തല മുണ്ഡനം
ഉത്തര്‍പ്രദേശില്‍ കരൺപൂർ സുതാരിയിലാണ് ചൂടുള്ള കറിപ്പാത്രത്തിലേക്ക് വീണ കുട്ടിയ്‌ക്ക് ദാരുണാന്ത്യം
യുപിയില്‍ ചൂടുള്ള കറിപ്പാത്രത്തിലേക്ക് വീണ അഞ്ചുവയസുകാരന്‍ മരിച്ചു
ഞായറാഴ്‌ച വൈകിട്ടാണ് ദാരുണമായ സംഭവം. അത്താഴത്തിന് കഴിക്കാന്‍ തയ്യാറാക്കി വച്ചിരുന്ന കറി വീടിന്‍റെ മുറിക്കുള്ളിലെ കട്ടിലിന് സമീപത്താണ് വച്ചിരുന്നത്. ഈ പാത്രത്തിലേക്ക് അബദ്ധത്തില്‍ വീണ കുട്ടിയ്‌ക്ക് ഗുരുതരമായി പൊള്ളലേറ്റതാണ് മരണ കാരണം. ജനന ശേഷം തലമുടി ആദ്യമായി പൂര്‍ണമായും ഷേവ് ചെയ്യുന്ന ഹിന്ദു മതവിഭാഗത്തിലെ ചടങ്ങാണ് തല മുണ്ഡനം.