ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെറുപ്പിന്‍റെ അംബാസിഡറെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കേരളത്തില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ ലൗ ജിഹാദ് കേരളത്തെ ഒരു ഇസ്ലാമിക് സ്റ്റേറ്റാക്കുമെന്ന യോഗിയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് ബൃന്ദാ കാരാട്ടിന്‍റെ പ്രതികരണം.
യോഗി ആദിത്യനാഥ് വെറുപ്പിന്‍റെ അംബാസിഡറെന്ന് ബൃന്ദ കാരാട്ട് - UP Chief Minister
കേരളത്തില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ ലൗ ജിഹാദ് കേരളത്തെ ഒരു ഇസ്ലാമിക് സ്റ്റേറ്റാക്കുമെന്ന യോഗിയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് ബൃന്ദാ കാരാട്ടിന്‍റെ പ്രതികരണം.
ഒരു മുഖ്യമന്ത്രിയെക്കാളുപരി യോഗി ആദിത്യനാഥ് വെറുപ്പിന്‍റെ അംബാസിഡറാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഒന്നാം സ്ഥാനത്താണ് കേരളം. എന്നാല്‍ ഇടയ്‌ക്കെപ്പെഴോ വന്നു പോയ വിഷയമാണ് യോഗിയുടെ ശ്രദ്ധയില്‍ പെട്ടത്. കേരളത്തിലെ ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും ജനങ്ങള്‍ അത് മുഖവിലയ്‌ക്കെടുക്കില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
ലൗ ജിഹാദിന്‍റെ മറവില്‍ കേരളം ഇസ്ലാമിക് സ്റ്റേറ്റാകുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നെന്നും കേരളത്തിലെ ജനങ്ങള്‍ ഉണര്‍ന്ന് ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ഞായറാഴ്‌ച കാസര്‍കോട് നിന്ന് ആരംഭിച്ച വിജയ യാത്രയില്‍ പങ്കെടുത്ത യോഗി പറഞ്ഞു.