ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ 2022ലെ തെരഞ്ഞെടുപ്പ് വിജയത്തെ സൂചിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്. ഉപതെരഞ്ഞെടുപ്പില്‍ 2017ലെയും 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെയും വിജയം ബിജെപി ആവര്‍ത്തിച്ചെന്നും ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയമാണ് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിഹാറില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞതായി യോഗി ആദിത്യനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
യുപി ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ 2022ലെ തെരഞ്ഞെടുപ്പ് വിജയത്തെ സൂചിപ്പിക്കുന്നു; യോഗി ആദിത്യനാഥ് - Uttar Pradesh
ഉത്തര്‍പ്രദേശിലെ ബിജെപിയുടെ മികച്ച പ്രകടനത്തിന് ജെപി നദ്ദയെ യോഗി ആദിത്യനാഥ് അഭിനന്ദിച്ചു.
സംസ്ഥാനത്തെ ബിജെപിയുടെ മികച്ച പ്രകടനത്തിന് ജെപി നദ്ദയെ അഭിനന്ദിക്കാനും ആദിത്യനാഥ് മറന്നില്ല. യുപിയില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് എതിരാളികളേക്കാള്‍ 17000 മുതല്‍ 32000 വരെ അധിക വോട്ടുകള്‍ ലഭിച്ചു. ഇത് സൂചിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച ഭരണം കാഴ്‌ച വെക്കുന്നുവെന്നാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. യുപിയില്‍ ഏഴില്‍ അഞ്ച് നിയമസഭ സീറ്റുകളിലും ബിജെപി മൂന്‍തൂക്കം നേടി. സമാജ്‌വാദി പാര്‍ട്ടി രണ്ട് സീറ്റുകളിലും മുന്‍തൂക്കം നേടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.