കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ പരീക്ഷകള്‍ മാറ്റി വച്ചു, മെയ് 15 വരെ സ്കൂള്‍ അടച്ചിടും - ഉത്തര്‍പ്രദേശില്‍ പരീക്ഷകള്‍ മാറ്റി വച്ചു

ഇത് രണ്ടാം തവണയാണ് ഉത്തര്‍പ്രദേശില്‍ പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത്

UP Board exams  UP Boards  UP Board  UP Board exams put off  UP Board exams postponed  Uttar Pradesh Board examinations  UP schools shut  Up covid situation  covid situation in Uttar Pradesh  കൊവിഡ് വ്യാപനം  ഉത്തര്‍പ്രദേശില്‍ പരീക്ഷകള്‍ മാറ്റി വച്ചു  മെയ് 15 വരെ സ്കൂള്‍ അടച്ചിടും
ഉത്തര്‍പ്രദേശില്‍ പരീക്ഷകള്‍ മാറ്റി വച്ചു, മെയ് 15 വരെ സ്കൂള്‍ അടച്ചിടും

By

Published : Apr 15, 2021, 4:09 PM IST

ലക്നൗ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ പത്താംക്ലാസ് പ്ലസ് ടു പരീക്ഷകള്‍ മാറ്റി വച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മെയ് എട്ടിന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. ഒന്നു മുതൽ 12 വരെയുള്ള എല്ലാ ക്ലാസുകളും മെയ് 15 വരെ അടച്ചിടും. പുതുക്കിയ തീയതി പിന്നീടറിയിക്കും. ഇത് രണ്ടാം തവണയാണ് പരീക്ഷ മാറ്റിവയ്ക്കുന്നത്. മുന്‍പ് ഏപ്രില്‍ 24ന് നടക്കാനിരുന്ന പരീക്ഷ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാരണം മാറ്റി വച്ചിരുന്നു.

കഴിഞ്ഞ ദിവസം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കുകയും, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്.

ABOUT THE AUTHOR

...view details