ലഖ്‌നൗ: അന്താരാഷ്ട്ര സൈബർ ക്രൈം സംഘത്തിലെ 14 പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്.) അറസ്‌റ്റ് ചെയ്‌തു. ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നും മറ്റ് അജ്ഞാത ഉറവിടങ്ങളിൽ നിന്നും ലഭിച്ച ഫണ്ടു കൈകാര്യം ചെയ്യുന്ന സംഘത്തിൽപ്പെട്ടവരാണ് അറസ്‌റ്റിലായത്.
അന്താരാഷ്ട്ര സൈബർ ക്രൈം സംഘത്തിലെ 14 പേർ അറസ്‌റ്റിൽ - യുപി
വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് നേടിയ സിം കാർഡ് ഉപയോഗിച്ചാണ് കുറ്റവാളികൾ ബാങ്കിൽ അക്കൗണ്ടുകൾ എടുത്തതെന്ന് യുപി എഡിജി പ്രശാന്ത് കുമാർ അറിയിച്ചു.
വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് നേടിയ സിം കാർഡ് ഉപയോഗിച്ചാണ് കുറ്റവാളികൾ ബാങ്കിൽ അക്കൗണ്ടുകൾ എടുത്തതെന്ന് യുപി എഡിജി പ്രശാന്ത് കുമാർ അറിയിച്ചു. ഓൺലൈൻ ബാങ്ക് അക്കൗണ്ടുകൾ തുറന്ന് ഒരു സംഘം ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച പണം കൈമാറ്റം ചെയ്യുന്നതായി തീവ്രവാദ വിരുദ്ധ സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 14 പേരെ അറസ്‌റ്റ് ചെയ്യുകയും 1,500 വ്യാജ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തുകയും ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ താമസിക്കുന്ന ചില വിദേശ പൗരൻമാരുടെ പേരുകൾ ഈ കേസിൽ പുറത്തുവന്നിട്ടുണ്ട്. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു.