അലഹാബാദില്‍ റോഡപകടത്തിൽ മൂന്ന് മരണം - അലഹബാദ് അപകടം
നിയന്ത്രണം വിട്ട കാർ മോട്ടോർ സൈക്കിളിലും ട്രക്കിലുമിടിച്ചാണ് അപകടം ഉണ്ടായത്

റോഡപകടത്തിൽ മൂന്ന് മരണം
ലഖ്‌നൗ: അലഹാബാദില്‍ നിയന്ത്രണം വിട്ട കാർ മോട്ടോർ സൈക്കിളിലും ട്രക്കിലുമിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. പ്രതാപ്ഗഡിൽ നിന്ന് അലഹബാദിലേക്ക് വന്ന കാർ നിയന്ത്രണം തെറ്റി ആദ്യം മോട്ടോർ സൈക്കിളിലും പിന്നീട് ട്രക്കിലും ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രികനും കാറിലുണ്ടായിരുന്ന രണ്ട് പേരുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.