ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ 62 ഹെക്ടർ വനമേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് പേർ മരിച്ചു. തീ അണയ്ക്കാൻ സംസ്ഥാന വനം വകുപ്പിലെ 12,000 കാവൽക്കാരെയും അഗ്നിശമന സേനാംഗങ്ങളെയും സർക്കാർ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 37 ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായതായി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പറഞ്ഞു.
ഉത്തരാഖണ്ഡിലെ കാട്ടുതീ; നാല് മരണം - കേന്ദ്ര സർക്കാർ
തീ അണയ്ക്കാൻ സംസ്ഥാന വനം വകുപ്പിലെ 12,000 കാവൽക്കാരെയും അഗ്നിശമന സേനാംഗങ്ങളെയും സർക്കാർ വിന്യസിച്ചു.
ഉത്തരാഖണ്ഡിലെ കാട്ടുതീ; 4 മരണം സ്ഥിതീകരിച്ചു
സംസ്ഥാനത്തുണ്ടായ കാട്ടുതീക്ക് പരിഹാരം കാണുന്നതിനായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിംഗ് റാവത്ത് അടിയന്തര യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റാവത്തിനെ വിളിച്ച് സ്ഥിതിഗതികൾ അന്വേഷിച്ചു. തീ അണക്കുന്നതിനും കാട്ടുതീ പടരാതിരിക്കാനും കേന്ദ്ര സർക്കാർ എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.