ലഖ്‌നോ: ഉന്നാവ് ബലാത്സംഗ ഇരയുടെ അമ്മ ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവും. കോണ്‍ഗ്രസ് ഇന്ന് പ്രസിദ്ധീകരിച്ച 125 പേരുടെ സ്ഥാനാര്‍ഥി പട്ടികയിലാണ് ഇവര്‍ ഇടം പിടിച്ചത്.
ഷാജഹാന്‍പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഉന്നാവ് ബലാത്സംഗ ഇരയുടെ അമ്മ മത്സരിക്കുകയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റുചെയ്‌തു. 125 പേരുടെ സ്ഥാനാര്‍ഥി പട്ടികയില്‍ 50 പേര്‍ സ്ത്രീകളാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.