കേരളം

kerala

ETV Bharat / bharat

ഉന്നാവോയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; നിഷേധിച്ച് ജില്ലാ ഭരണകൂടം - കൊവിഡ് മൃതദേഹം ഉന്നാവോ

ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വൈറലായിരുന്നു.

Unnao News  Uttar Pradesh News  Unnao, Uttar Pradesh  Dead bodies floating in Ganga River in Unnao  Buxar Ghat, Unnao  Uttar Pradesh Covid-19 updates  Dead bodies flowing in Ganga in Uttar Pradesh  dead bodies in ganga  ഉന്നാവോയിൽ മൃതദേഹം കണ്ടെത്തിയ സംഭവം  കൊവിഡ് മൃതദേഹം വാർത്ത  കൊവിഡ് മൃതദേഹം ഉന്നാവോ  ഗംഗയിൽ മൃതദേഹം
ഉന്നാവോയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; നിഷേധിച്ച് ജില്ലാ ഭരണകൂടം

By

Published : May 31, 2021, 10:47 AM IST

ഉന്നാവോ:ഉന്നാവോയിലെ ഗംഗയുടെ ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തിയ സംഭവം നിഷേധിച്ച് ജില്ലാ ഭരണകൂടം. നദിയിൽ പരിശോധന നടത്തിയെന്നും എന്നാൽ മൃതദേഹങ്ങൾ കണ്ടെത്തിയില്ലെന്നും സബ്‌ ഡിവിഷണൽ മജിസ്‌ട്രേറ്റ് ദയാശങ്കർ പധക് പറഞ്ഞു.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച സമയത്ത് ഗംഗയിൽ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. മണ്ണിൽ സംസ്‌കരിച്ച മൃതദേഹങ്ങൾ ഗംഗയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഒഴുകി നടക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വൈറലായിരുന്നു.

READ MORE:ഗംഗ നദിക്കരയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് ഗംഗയിൽ കണ്ടെത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. യുപിയിലും ബിഹാറിലുമായി ഗംഗയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

READ MORE:കാൺപൂരില്‍ ഗംഗ നദിയുടെ തീരത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ

ABOUT THE AUTHOR

...view details