ലക്‌നൗ:ഉന്നാവോയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ മൂന്നാമത്തെ പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം.
ഉന്നാവോയില്‍ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി - ഉത്തർപ്രദേശ്
സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം
ഉന്നാവോ പെൺകുട്ടികളുടെ മരണം; ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി
ബുധനാഴ്‌ച്ചയാണ് ഉന്നാവോയിലെ ബാബുഹാര ഗ്രാമത്തിലുള്ള കൃഷിയിടത്തിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിലും ഒരാളെ കൈകാലുകൾ കെട്ടിയിട്ട നിലയിൽ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്. പതിമൂന്നും പതിനാറും വയസുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പ്രണയബന്ധമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.