കേരളം

kerala

ETV Bharat / bharat

കൊവിഡിൽ മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി മൈസൂർ സർവകലാശാല - mysore university vice chancellor

കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്‌ടപ്പെട്ട വിദ്യാർഥികൾക്ക് കോളജുകളിൽ സംവരണം ഏർപ്പെടുത്താനും സർവകലാശാല തീരുമാനിച്ചു.

university of Mysore  മൈസൂർ സർവകലാശാല  മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികൾ  parents lost students in covid  mysore university vice chancellor  karnataka govt
കൊവിഡിൽ മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി മൈസൂർ സർവകലാശാല

By

Published : May 28, 2021, 9:59 PM IST

ബെംഗളൂരു: കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്‌ടപ്പെട്ട വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാക്കി മൈസൂർ സർവകലാശാല. ഓൺലൈൻ സിൻഡിക്കേറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം എടുത്തതായി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ജി.ഹേമന്ത് കുമാർ അറിയിച്ചു.

Also Read:കൊവാക്സിൻ വിതരണത്തിന് നാല് മാസത്തെ കാലതാമസമെന്ന് ഭാരത് ബയോടെക്

കൂടാതെ സർവകലാശാലയ്ക്ക് കീഴിലുള്ള ഡിഗ്രി കോളജുകൾ, മഹാരാജ കോളജ്, യുവരാജ കോളജ്, യൂണിവേഴ്സിറ്റി ഈവനിങ് കോളജ്, ഫൈൻ ആർട്‌സ് കോളജ് എന്നിവടങ്ങളിൽ ഇത്തരം വിദ്യാർഥികൾക്ക് 5 സീറ്റുകൾ വീതം സംവരണം ചെയ്യാനും പോസ്റ്റ് ഗ്രാജുവേഷൻ സെന്‍ററുകളിൽ മൂന്ന് സീറ്റുകൾ വീതം സംവരണം ചെയ്യാനും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.

ABOUT THE AUTHOR

...view details