ന്യൂഡൽഹി :കേന്ദ്ര മന്ത്രിസഭ പുനസംഘടനയ്‌ക്ക് മുന്നോടിയായി 13 മന്ത്രിമാർ രാജിവച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ, തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വാർ എന്നിവരാണ് ഏറ്റവും ആദ്യം മന്ത്രിസഭയിൽ നിന്ന് പടിയിറങ്ങിയത്. ഇരുവരും ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി നൽകിയത്.
പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, പ്രകാശ് ജാവദേക്കർ, രവി ശങ്കർ പ്രസാദ്, ബാബുൽ സുപ്രിയോ ദേബശ്രീ ചൗധരി, സഞ്ജയ് ധോത്രെ, റാവു സാഹെബ് ധൻവേ പട്ടീൽ, സദാനന്ദ ഗൗഡ, അശ്വിനി ചൗബെ, രത്തൻ ലാൽ കതാരിയ, പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും രാജിവച്ചു.