കേരളം

kerala

By

Published : Jul 6, 2021, 3:24 PM IST

ETV Bharat / bharat

നദ്ദയും സിന്ധ്യയുമടക്കമുള്ളവർ ഡൽഹിയിലേക്ക് ; കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനെന്ന് സൂചന

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മന്ത്രിസ്ഥാനം കിട്ടിയേക്കും

central ministry  unioncabinet reshuffle  unioncabinet reshuffle news  കേന്ദ്ര മന്ത്രിസഭ പുനഃസംഘടന  കേന്ദ്ര മന്ത്രിസഭ പുനഃസംഘടന വാർത്ത  കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടൻ
നരേന്ദ്ര മോദി

ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടൻ നടന്നേക്കുമെന്ന് സൂചന. ഈ ആഴ്‌ച അവസാനത്തോടെ അഴിച്ചുപണി നടക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ പുനസംഘടനയാണ് നടക്കാൻ പോകുന്നത്.

2024ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പും യുപി നിയമസഭ തെരഞ്ഞെടുപ്പും ലക്ഷ്യംവച്ചായിരിക്കും പദവിമാറ്റങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എത്രയും പെട്ടന്ന് രാജ്യ തലസ്ഥാനത്തെത്താൻ എല്ലാ എംപിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഔദ്യോഗിക വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ പുറത്തുവിട്ടിട്ടില്ല.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഹിമാചലിലേക്ക് പോയ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും മധ്യപ്രദേശിലെ ഇൻഡോർ പര്യടനത്തിലായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും അടക്കമുള്ള നേതാക്കൾ യാത്ര വെട്ടിച്ചുരുക്കി ഡൽഹിയിലേക്ക് തിരിച്ചതോടെയാണ് പുനസംഘടന ഉടനുണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നത്.

Also Read:വിടാതെ 'കെ.എം മാണി'; മുഖം രക്ഷിക്കാൻ സിപിഎമ്മും കേരള കോണ്‍ഗ്രസും

നദ്ദയ്ക്കും സിന്ധ്യയ്ക്കും പുറമെ അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍റെ ഇളയച്ഛനായ പശുപതി പരസ്, ജനതാദൾ നേതാക്കളായ ആർസിപി സിങ് രാജീവ് രഞ്ജൻ ലാലൻ എന്നിവരും ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.

ഒന്നാം മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന അപ്‌നാ ദൾ നേതാവ് അനുപ്രിയ പട്ടേല്‍ വീണ്ടും മന്ത്രിയാകാൻ സാധ്യതയുണ്ടെന്നാണ് എൻഡിഎ വൃത്തങ്ങൾ നൽകുന്ന വിവരം.

ആഭ്യന്തരം, ധനകാര്യം, പ്രതിരോധം തുടങ്ങിയ പ്രധാന വകുപ്പുകളിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. അതേസമയം, മന്ത്രിസഭയിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന 25ഓളം നേതാക്കളുടെ പേരുകൾ സമഗ്രമായ പശ്ചാത്തല പരിശോധനയ്ക്ക് ശേഷം നീക്കം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ABOUT THE AUTHOR

...view details