ന്യൂഡൽഹി: രാജ്യത്തെ കർഷക സമരം നിലനിൽക്കെ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും സോം പ്രകാശും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. കർഷകരും സർക്കാരുമായുള്ള ചർച്ചകൾ തുടരുന്നതിനാൽ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ പ്രതിഷേധക്കാരോട് അഭ്യർഥിച്ചു.
കർഷക പ്രക്ഷോഭം; നരേന്ദ്ര സിംഗ് തോമറും സോം പ്രകാശും അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി - Farm Services Act 2020
കർഷകരും സർക്കാരുമായുള്ള ചർച്ചകൾ തുടരുന്നതിനാൽ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ പ്രതിഷേധക്കാരോട് അഭ്യർഥിച്ചു
കർഷക പ്രക്ഷോപം; നരേന്ദ്ര സിംഗ് തോമറും സോം പ്രകാശും അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി
അതേസമയം ഡൽഹിയില്‍ പ്രതിഷേധം തുടരുന്ന കർഷകർ ഡൽഹി-ജയ്പൂർ ഹൈവേ തടയുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സമരം 18ാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോൾ സമരം കൂടുതൽ ശക്തമാവുകയാണ്. ഡിസംബർ 11ന് കാർഷിക നിയമങ്ങളിൽ ഭേദഗതികൾ വരുത്തിക്കൊണ്ട് സർക്കാർ കർഷകർക്ക് നിർദ്ദേശം അയച്ചിരുന്നു. എന്നാൽ കർഷകർ സർക്കാരിന്‍റെ നിർദ്ദേശം തള്ളുകയും നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് തുടരുകയും ചെയ്തു.