കേരളം

kerala

ETV Bharat / bharat

കർഷകരുമായുള്ള ചർച്ചക്ക് മുന്നോടിയായി കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്ച - കർഷക പ്രതിഷേധം

ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് ചർച്ച

Union Ministers meet to discuss protests
Union Ministers meet to discuss protests

By

Published : Dec 1, 2020, 1:17 PM IST

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ദേശീയ തലസ്ഥാനത്ത് കർഷകർ നടത്തുന്ന പ്രതിഷേധത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്‌ച വൈകുന്നേരം മൂന്ന് മണിക്ക് കർഷകരുമായി ചർച്ച നടത്തുന്നതിന് മുന്നോടിയായാണ് യോഗം ചേര്‍ന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ വസതിയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വൈകുന്നേരം നടക്കുന്ന ചർച്ചയിൽ എല്ലാ കർഷക സംഘടന നേതാക്കളേയും വിളിച്ചിട്ടുണ്ടെന്നും ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും കൃഷി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റോഡിലിരുന്നല്ല ഒരു മേശക്ക് ചുറ്റുമിരുന്ന് വിഷയം ചർച്ചചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കാർഷിക പ്രക്ഷോഭം അടിച്ചമർത്താൻ പല മാർഗങ്ങളും നോക്കിയെങ്കിലും ഫലം കണ്ടിരുന്നില്ല. അതേസമയം കാർഷിക നിയമങ്ങളെ പ്രശംസിച്ചും കർഷകർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിലൂടെ പറഞ്ഞു. നേരത്തെ കർഷകരുമായുള്ള ചർച്ച വ്യാഴാഴ്ച നടത്താനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

ABOUT THE AUTHOR

...view details