ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച കേന്ദ്രമന്ത്രിമാർ രാജിവച്ചതോടെ മറ്റ് മന്ത്രിമാർക്ക് അധിക ചുമതല വീതിച്ചുനൽകി കേന്ദ്രസർക്കാർ. നരേന്ദ്രസിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, രേണുക സിങ് എന്നിവരാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച കേന്ദ്രമന്ത്രിമാർ.
കേന്ദ്രമന്ത്രിമാർക്ക് അധിക ചുമതല; രാജീവ് ചന്ദ്രശേഖറിന് ജൽ ശക്തി മന്ത്രാലയത്തിന്‍റെ ചുമതല - ഐടി സഹമന്ത്രി
Union Ministers Given Additional Charge : നരേന്ദ്രസിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, രേണുക സിങ് എന്നിവരാണ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച കേന്ദ്രമന്ത്രിമാർ.
Union Ministers Given Additional Charge
Published : Dec 7, 2023, 10:43 PM IST
ഇതോടെ നിലവിൽ കേന്ദ്ര ഐടി സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖറിന് ജൽ ശക്തി മന്ത്രാലയത്തിന്‍റെ അധിക ചുമതലകൂടി നൽകി. ഭാരതി പര്‍വീന് ആദിവാസി ക്ഷേമം കൂടി നല്‍കി. അർജുൻ മുണ്ടാക്ക് കൃഷി മന്ത്രാലയത്തിന്‍റെ അധിക ചുമതലയാണ് നൽകിയത്. ശോഭ കരന്തലജെയ്ക്ക് ഭക്ഷ്യ സംസ്‌കരണത്തിന്‍റെയും ചുമതല നൽകി.