ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായിയെ 'കൊവ് ഇഡിയറ്റ്' എന്ന് വിളിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി തുടർച്ചയായി കൊവിഡ് മാനദണ്ഡങ്ങൾ തെറ്റിക്കുകയാണെന്നും ഇത്തരത്തിലുള്ള ഒരു മുഖ്യമന്ത്രിയെ മറ്റ് എന്താണ് വിളിക്കേണ്ടതെന്നും വി മുരളീധരൻ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്‌ടർന്മാരുടെ റിപ്പോർട്ട് പ്രകാരം ഏപ്രിൽ നാലിനാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്നും ഏപ്രിൽ ആറിന് വോട്ട് രേഖപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയെ 'കൊവ്-ഇഡിയറ്റ്' എന്ന് വിളിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്‌ടർന്മാരുടെ റിപ്പോർട്ട് പ്രകാരം ഏപ്രിൽ നാലിനാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്നും അതിനു ശേഷം അദ്ദേഹം ഏപ്രിൽ ആറിന് വോട്ട് രേഖപ്പെടുത്തിയെന്നും വി മുരളീധരൻ ആരോപിച്ചു.
മുഖ്യമന്ത്രിയെ 'കൊവ്-ഇഡിയറ്റ്' എന്ന് വിളിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ
ഏപ്രിൽ നാലിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും റോഡ് ഷോകളിലും അദ്ദേഹം പങ്കെടുത്തെന്നും ഏപ്രിൽ എട്ടിന് ആശുപത്രിയിലേക്ക് പോകുമ്പോഴും പൊലീസ് ഗൺമാൻ ഉൾപ്പെടെ നിരവധി പേർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.