കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി കൊവിഡ് മുക്തി നേടി - Smriti Irani
ഒക്‌ടോബര്‍ 28നാണ് സ്‌മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി കൊവിഡ് മുക്തി നേടി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി പറയുന്നതായി സ്‌മൃതി ഇറാനി ട്വീറ്റ് ചെയ്‌തു. ഒക്‌ടോബര്‍ 28നാണ് സ്‌മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവരോട് എത്രയും വേഗം കൊവിഡ് പരിശോധന നടത്താന്‍ കേന്ദ്ര മന്ത്രി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ അമേതിയില്‍ നിന്നുള്ള എംപി കൂടിയാണ് സ്‌മൃതി ഇറാനി.