ന്യൂഡല്‍ഹി:മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അപലപിച്ചു. അദ്ദേഹത്തിന്‍റെ അസ്ഥിത്വത്തെ നിങ്ങള്‍ പുച്ഛിച്ചേക്കാം. എന്നാൽ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണെങ്കിൽ നിങ്ങൾ അടിച്ചമർത്തലിനെ പിന്തുണയ്ക്കുകയാണെന്നും സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.
അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി - അർണബ് ഗോസ്വാമി
അർണബിന്‍റെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. ബലം പ്രയോഗിച്ചാണ് അര്‍ണബിനെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്.
2018ല്‍ രജിസ്റ്റർ ചെയ്ത ഒരു ആത്മഹത്യകേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്‍റീരിയർ ഡിസൈനർ അന്‍വയ് നായിക് ഇയാളുടെ അമ്മ കുമുദ് നായിക് എന്നിവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അര്‍ണബിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 2019ൽ റായ്ഗഡ് പൊലീസ് ഈ കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്‍വയ് നായികിന്‍റെ ഭാര്യ നല്‍കിയ പുതിയ പരാതിയിലാണ് പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ച് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. അർണബിന്‍റെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. അതേസമയം ബലം പ്രയോഗിച്ചാണ് അര്‍ണബിനെ പൊലീസ് വാഹനത്തിലേയ്ക്ക് കയറ്റിയത്.