കേരളം

kerala

ETV Bharat / bharat

Smriti Irani | കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സമ്പന്ന കുടുംബങ്ങളിലും പ്രകടമെന്ന് സ്‌മൃതി ഇറാനി

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ(Child abuse) ദരിദ്ര കുടുംബങ്ങളിൽ മാത്രമാണെന്ന ധാരണ തെറ്റെന്ന് കേന്ദ്ര വനിതാശിശു ക്ഷേമ മന്ത്രി സ്‌മൃതി ഇറാനി(Union Women and Child Development minister Smriti Irani).

Child abuse  Smriti Irani about child abuse  Union Women and Child Development minister  Child Rights  Preventive Aspects of Child Protection Issues  കുട്ടികൾക്കെതിരായ അതിക്രമങ്ങൾ  കേന്ദ്ര വനിതാ ശിശു വികസന മന്ത്രി  സ്‌മൃതി ഇറാനി  ബാല പീഡനം  latest news  national news
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സമ്പന്ന കുടുംബങ്ങളിലും പ്രകടമെന്ന് സ്‌മൃതി ഇറാനി

By

Published : Nov 21, 2021, 5:26 PM IST

ന്യൂഡൽഹി : കുട്ടികൾക്കെതിരായ അതിക്രമങ്ങൾ(Child abuse) സമ്പന്ന കുടുംബങ്ങളിലും പ്രകടമാണെന്ന് കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രി സ്‌മൃതി ഇറാനി(Union Women and Child Development minister Smriti Irani). എന്നാൽ ഇത്തരം അതിക്രമങ്ങൾ ദരിദ്ര കുടുംബങ്ങളിൽ മാത്രമാണെന്നാണ് പൊതുവെയുള്ള ധാരണയെന്നും സ്‌മൃതി ഇറാനി പറഞ്ഞു.

കുട്ടികളുടെ അവകാശങ്ങൾ, അതിക്രമങ്ങൾക്കെതിരായ പ്രതിരോധ മാർഗങ്ങൾ എന്നീ വിഷയങ്ങളില്‍ സംഘടിപ്പിച്ച ദേശീയ ശിൽപശാലയെ(National Workshop on Child Rights with Emphasis on Preventive Aspects of Child Protection Issues) അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.

സമ്പന്ന കുടുംബങ്ങളിലും സംഘടനകളിലും ശിശു സംരക്ഷണ സ്ഥാപനങ്ങളിലുമുൾപ്പടെ കുട്ടികൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനെതിരെ ഭരണകർത്താക്കൾ എന്ന നിലയിലല്ലാതെ പൗരന്മാർ എന്ന നിലയിൽ എങ്ങനെ പരിഹാരം കാണാനാകുമെന്ന് ചിന്തിക്കേണ്ടതുണ്ട്.

Also Read: Halal Controversy | 'ഹലാൽ സംസ്‌കാരം നിഷ്‌കളങ്കമല്ല' ; മതപരമായ കലഹമുണ്ടാക്കാനെന്ന് കെ.സുരേന്ദ്രൻ

പൗരന്മാർ എന്ന നിലയിലും രാഷ്‌ട്രം എന്ന നിലയിലും രാജ്യത്തെ എല്ലാ കുട്ടികൾക്കും നീതി ലഭ്യമാക്കാൻ കഴിയുമെങ്കിൽ അതാണ് ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ വിജയം. ഓരോ കുട്ടിക്കും സംരക്ഷണം ലഭിച്ചതിന് ശേഷം മാത്രമേ യഥാർഥത്തിൽ സ്വാതന്ത്ര്യം നേടിയെന്ന് പറയാനാകൂ. കുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കിയാൽ മാത്രമേ നീതി ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെ കുട്ടികൾ വളരുകയുള്ളൂവെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details