കേന്ദ്രമന്ത്രി സദാനന്ദ ഗൗഡക്ക് കൊവിഡ് - സദാനന്ദ ഗൗഡക്ക് കൊവിഡ്
താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു
കേന്ദ്രമന്ത്രി സദാനന്ദ ഗൗഡക്ക് കൊവിഡ്
ന്യൂഡൽഹി:കേന്ദ്ര രാസവള വകുപ്പ് മന്ത്രി സദാനന്ദ ഗൗഡക്ക് കൊവിഡ് സ്ഥിരീകരിച്ചു. താന്‍ ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണെന്നും താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. വേഗം രോഗമുക്തി നേടട്ടെയെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും ധനമന്ത്രി നിർമല സീതാരാമനും ആശംസിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷത്തിലേക്കടുക്കുന്നു.