ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെ ബിജെപി രാജ്യസഭ കക്ഷിനേതാവായി നിയമിച്ചു. മുൻ കക്ഷി നേതാവായിരുന്ന തവര്‍ ചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറായി സ്ഥാനമേറ്റതിന്‍റെ പശ്ചാത്തലത്തിലാണ് നിയമനം. ബിജെപി രാജ്യസഭ ഉപ കക്ഷി നേതാവായിരുന്നു ഗോയല്‍.
പീയുഷ് ഗോയല്‍ ബിജെപി രാജ്യസഭ കക്ഷി നേതാവ് - പീയുഷ് ഗോയല്‍ ബിജെപി രാജ്യസഭ കക്ഷി നേതാവ്
തവര്‍ ചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറായി സ്ഥാനമേറ്റതിന്‍റെ പശ്ചാത്തലത്തിലാണ് പീയുഷ് ഗോയലിന്‍റെ നിയമനം.
പീയുഷ് ഗോയല്‍ ബിജെപി രാജ്യസഭ കക്ഷി നേതാവ്
നേരത്തെ റെയില്‍വേ മന്ത്രിയായിരുന്ന ഗോയല്‍ മന്ത്രിസഭ പുനഃസംഘടനയ്ക്ക് ശേഷം വ്യവസായം, വാണിജ്യം ഉപഭോക്തൃകാര്യം തുടങ്ങിയ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. ജൂലൈ 19ന് പാര്‍ലമെന്‍റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഗോയലിന്‍റെ നിയമനം. 2010 മുതല്‍ രാജ്യസഭാംഗമാണ് പീയുഷ് ഗോയല്‍. ഭുപേന്ദ്ര യാദവ്, നിര്‍മ്മല സീതാരാമന്‍ എന്നിവരുടെ പേരുകളും പരിഗണിക്കപ്പെട്ടിരുന്നു.
Also Read: ലോക്‌സഭ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് അധിർ രഞ്ജൻ ചൗദരിയെ മാറ്റിയേക്കില്ലെന്ന് സൂചന