കേരളം

kerala

ETV Bharat / bharat

അഹമ്മദാബാദ് സ്‌ഫോടന പരമ്പര: വിധി രാജ്യത്തിനെതിരെയുള്ളവര്‍ക്ക് താക്കീതെന്ന് കേന്ദ്രമന്ത്രി - 2008 ahmedabad bomb blast case verdict

13 വർഷം നീണ്ട വിചാരണക്കൊടുവിലാണ് ഗുജറാത്ത് പ്രത്യേക കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്‌താവിച്ചത്

അഹമ്മദാബാദ് സ്‌ഫോടന പരമ്പര  അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസ് വിധി  പർഷോത്തം രൂപാല അഹമ്മദാബാദ് സ്‌ഫോടന പരമ്പര  parshottam rupala on ahmedabad bomb blast case  2008 ahmedabad bomb blast case verdict  union minister on ahmedabad bomb blast case
അഹമ്മദാബാദ് സ്‌ഫോടന പരമ്പര: വിധി രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള താക്കീതെന്ന് കേന്ദ്രമന്ത്രി

By

Published : Feb 9, 2022, 9:30 AM IST

ന്യൂഡല്‍ഹി: 2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ ഗുജറാത്ത് കോടതി വിധി സ്വാഗതം ചെയ്‌ത് കേന്ദ്രമന്ത്രിയും രാജ്യസഭ എംപിയുമായ പർഷോത്തം രൂപാല. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശക്തമായ സന്ദേശമാണ് കോടതി വിധിയിലൂടെ നല്‍കുന്നതെന്ന് രൂപാല പറഞ്ഞു.

'മുംബൈ, അഹമ്മദാബാദ്, വാരണാസി, ജയ്‌പൂര്‍, സൂറത്ത് എന്നിവടങ്ങളില്‍ സ്‌ഫോടന പരമ്പരകള്‍ വ്യാപകമായിരുന്നു. ഈ സംഭവങ്ങൾ എന്നെങ്കിലും അവസാനിക്കുമോ എന്ന ആശങ്കയിലായിരുന്നു ജനങ്ങൾ. പൊലീസ് ഓഫീസർ ആശിഷ് ഭാട്ടിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് അവസാനിപ്പിച്ചത്,' രൂപാല പറഞ്ഞു. സ്റ്റുഡന്‍റ്സ് ഇസ്ലാമിക് മൂവ്‌മെന്‍റ് ഓഫ് ഇന്ത്യയുടെ (സിമി) ബന്ധവും ഇതിലൂടെ വെളിപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിന്‍റേയും പൊലീസിന്‍റേയും നിയമത്തിന്‍റേയും ഏകീകരണം ശത്രുക്കൾക്ക് എതിരെ എങ്ങനെ പ്രവര്‍ത്തിക്കാമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇതിലൂടെ ഗുജറാത്ത് സർക്കാർ മുന്നോട്ട് വച്ചതെന്നും രൂപാല പറഞ്ഞു. 56 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത കേസില്‍ 49 പ്രതികളെ ശിക്ഷിച്ച ഗുജറാത്ത് പ്രത്യേക കോടതി 28 പേരെ വെറുതെ വിട്ടു. 13 വർഷം നീണ്ട വിചാരണക്കൊടുവിലാണ് ഗുജറാത്ത് പ്രത്യേക കോടതി വിധി പ്രസ്‌താവിച്ചത്.

2008 ജൂലൈ 26ന് അഹമ്മദാബാദിൽ 70 മിനിറ്റിനുള്ളിൽ 21 സ്‌ഫോടനങ്ങളാണ് നടന്നത്. ബോംബ് സ്‌ഫോടനത്തിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി 56 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഹർക്കത്ത് ഉൾ ജിഹാദ് അൽ ഇസ്‌ലാമി എന്ന നിരോധിത ഭീകര സംഘടന ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Also read: പോർബന്തർ കടലിൽ നിന്ന് 60 മത്സ്യത്തൊഴിലാളികളെ ബന്ദികളാക്കി പാകിസ്ഥാൻ

ABOUT THE AUTHOR

...view details