കേരളം

kerala

ETV Bharat / bharat

മകന്‍ കേന്ദ്രമന്ത്രി, പാടത്ത് പണിയെടുത്ത് മാതാപിതാക്കള്‍ - എല്‍ മുരുഗന്‍ മാതാപിതാക്കള്‍ വാര്‍ത്ത

തമിഴ്‌നാട്ടില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ എല്‍ മുരുഗന്‍റെ മാതാപിതാക്കളാണ് മകന്‍ ഉന്നത പദവിയിലെത്തിയിട്ടും ലളിത ജീവിതം നയിക്കുന്നത്.

L Murugan  L Murugan news  L Murugan parents  union minister parents news  എല്‍ മുരുഗന്‍  എല്‍ മുരുഗന്‍ മന്ത്രി  എല്‍ മുരുഗന്‍ വാര്‍ത്ത  എല്‍ മുരുഗന്‍ കേന്ദ്രമന്ത്രി വാര്‍ത്ത  എല്‍ മുരുഗന്‍ ബിജെപി വാര്‍ത്ത  എല്‍ മുരുഗന്‍ മാതാപിതാക്കള്‍ വാര്‍ത്ത  murugan parents news
മകന്‍ കേന്ദ്രമന്ത്രി, പാടത്ത് പണിയെടുത്ത് മാതാപിതാക്കള്‍

By

Published : Jul 21, 2021, 11:31 AM IST

Updated : Jul 21, 2021, 2:17 PM IST

ചെന്നൈ: രണ്ടാം മോദി സര്‍ക്കാരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഏക കേന്ദ്ര മന്ത്രിയാണ് ബിജെപി തമിഴ്നാട് മുന്‍ അധ്യക്ഷന്‍ എല്‍ മുരുകന്‍. കേന്ദ്ര സഹമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മാതാപിതാക്കളായ വരദമ്മാളും ലോഗനാഥനും പാടത്ത് പണിയെടുക്കുകയായിരുന്നു.

സത്യപ്രതിജ്ഞയുടെ കാര്യം നാട്ടുകാര്‍ അറിയിച്ചപ്പോള്‍ ഇരുവരും പരസ്‌പരം പുഞ്ചിരിച്ചു. മകന്‍ കേന്ദ്രമന്ത്രിയായതൊന്നും ഇവരുടെ ജീവിതത്തെ ബാധിച്ചിട്ടേയില്ല.

കേന്ദ്രമന്ത്രി എല്‍ മുരുഗന്‍റെ മാതാപിതാക്കളാണ് ലാളിത്യം കൊണ്ട് മാതൃകയാകുന്നത്

ലളിതമായ ജീവിതം

തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ കോനൂര്‍ ഗ്രാമത്തിലാണ് മുരുഗന്‍റെ മാതാപിതാക്കള്‍ താമസിക്കുന്നത്. ആസ്ബെസ്റ്റോസ് ഷീറ്റ് മേഞ്ഞ ഗ്രാമത്തിലെ ചെറിയ വീട്ടിലാണ് താമസം. പാടത്ത് ദിവസ വേതനത്തിനാണ് പണിയെടുക്കുന്നത്.

'മുന്‍പത്തേക്കാള്‍ വലിയ പദവിയാണോ?'

2020 മാര്‍ച്ചിലാണ് മുരുഗന്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത്. ഈ മാസം ഏഴാം തീയതി വരെ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നു. മന്ത്രിസഭ പുനഃസംഘടനയിലൂടെ കേന്ദ്ര സഹമന്ത്രി സ്ഥാനം തേടിയെത്തി. സന്തോഷ വിവരം മുരുകന്‍ ഫോണിലൂടെ പങ്കു വച്ചപ്പോള്‍ ഇരുവരും ചോദിച്ചത് മുന്‍പത്തെ പദവിയേക്കാള്‍ വലിയ പദവിയാണോയെന്നാണ്.

"മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചുവെന്ന് മുരുകന്‍ വിളിച്ചു പറഞ്ഞു. മുരുകന്‍ എന്ത് പദവിയാണ് വഹിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. വലിയ പദവിയാണെന്ന് മാത്രമറിയാം." മകന്‍റെ നേട്ടത്തില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് വരദമ്മാള്‍ പറഞ്ഞു.

അധ്വാനിച്ച് തന്നെ ജീവിക്കും

ഞങ്ങളോട് പാടത്ത് പണിയെടുക്കേണ്ടെന്നും അവന്‍റെ കൂടെ ചെന്നൈയില്‍ വന്ന് താമസിക്കാനും നിര്‍ബന്ധിക്കുന്നുണ്ട്. ആറ് മാസം കൂടുമ്പോള്‍ ഞങ്ങള്‍ അവന്‍റെ കൂടെ പോയി താമസിക്കും." എന്നാല്‍ നഗരത്തിന്‍റെ തിരക്കുമായി ഒത്തു പോകാനും നാല് ചുമരുകള്‍ക്കുള്ളില്‍ കഴിയാനും ബുദ്ധിമുട്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മകന്‍ കേന്ദ്ര മന്ത്രിയായിട്ടും ഇനിയും എന്തിനാണ് കഷ്ടപ്പെടുന്നെന്ന ചോദ്യത്തിന് ഇരുവര്‍ക്കും കൃത്യമായ മറുപടിയുണ്ട്. "മുരുകന്‍ സ്വന്തം കഴിവും അധ്വാനവും കൊണ്ടാണ് ഉയരങ്ങളില്‍ എത്തിയത്. ഞങ്ങള്‍ക്ക് ആരോഗ്യമുള്ളിടത്തോളം കാലം ഞങ്ങള്‍ അധ്വാനിച്ച് തന്നെ ജീവിക്കും."

Also read: രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡര്‍ വിഭാഗത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം

Last Updated : Jul 21, 2021, 2:17 PM IST

ABOUT THE AUTHOR

...view details