ന്യൂഡല്‍ഹി:കുത്തബ് മിനാര്‍ പരിസരത്ത് ഖനനം നടത്തുന്നത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി. കിഷൻ റെഡി. ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രസ്‌മാരകമായ കുത്തബ് മിനാറിന്‍റെ പരിസരം ഖനനം നടത്താൻ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ഉത്തരവിട്ടതായി നിരവധി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
കുത്തബ് മിനാർ നിർമിച്ചത് കുത്തബ്‌ദീൻ ഐബക്കല്ലെന്നും സൂര്യന്‍റെ ദിശ പഠിക്കാൻ രാജ വിക്രമാദിത്യയാണ് ഇത് നിർമിച്ചതെന്നും എഎസ്ഐയുടെ മുൻ റീജിയണൽ ഡയറക്‌ടർ ധരംവീർ ശർമ അവകാശപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രം ഖനനത്തിന് ഉത്തരവ് നല്‍കിയത് എന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.