കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയ്‌ക്ക് കൊവിഡ് - shwini Kumar Choubey
അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണ്. അടുത്ത ദിവസങ്ങളില്‍ തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.
![കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയ്‌ക്ക് കൊവിഡ് അശ്വിനി കുമാര്‍ ചൗബെ അശ്വിനി കുമാര്‍ ചൗബെയ്‌ക്ക് കൊവിഡ് കൊവിഡ് 19 കേന്ദ്ര ആരോഗ്യ സഹമന്ത്രി Union minister Choubey tests positive for COVID-19 shwini Kumar Choubey Union Minister of State for Health](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10044197-761-10044197-1609225438632.jpg)
കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയ്‌ക്ക് കൊവിഡ്
ന്യൂഡല്‍ഹി:കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രാരംഭ ലക്ഷണങ്ങള്‍ കാണിച്ചതോടെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് മന്ത്രി. തന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോവണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹത്തിന്‍റെ ട്വീറ്റില്‍ പറയുന്നു.