പട്‌ന (ബിഹാർ): കേന്ദ്ര പരിസ്ഥിതി വനം സഹമന്ത്രി അശ്വനി ചൗബേയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു. അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഡുംറോണിലെ മതില- നാരായണപുർ റോഡിലാണ് അപകടമുണ്ടായത്.
കേന്ദ്ര സഹമന്ത്രി അശ്വിനി ചൗബേയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു; 5 പൊലീസുകാർക്ക് പരിക്ക് - മന്ത്രി അശ്വിനി
ബിഹാറിലെ ബക്‌സറിൽ നിന്ന് പട്‌നയിലേക്ക് പോകുന്നതിനിടെയാണ് കേന്ദ്ര സഹമന്ത്രി അശ്വനി ചൗബേയുടെ അകമ്പടി വാഹനം മറിഞ്ഞ് പൊലീസുകാർക്ക് പരിക്കേറ്റത്.
![കേന്ദ്ര സഹമന്ത്രി അശ്വിനി ചൗബേയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു; 5 പൊലീസുകാർക്ക് പരിക്ക് Minister Ashwini Choubey Minister Ashwini Choubey convoy overturned Bihar Patna Mathila bhihar accident പറ്റ്ന ബിഹാർ മന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു മന്ത്രി അശ്വനിചൗബേയുടെ പൈലറ്റ് വാഹനം അശ്വനി ചൗബേയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു മന്ത്രി അശ്വിനി പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17495881-thumbnail-3x2-accident.jpg)
കേന്ദ്ര സഹമന്ത്രി അശ്വനി ചൗബേ
മന്ത്രിക്ക് അകമ്പടിയായി ബക്‌സറിൽ നിന്ന് പട്‌നയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കോർണാസരായ് പൊലീസ് സ്‌റ്റേഷനിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം സമീപത്തെ കനാലിലേക്ക് തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ ദുമ്റാവു സദർ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ വിദഗ്‌ദ ചികിത്സക്കായി പട്‌നയിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസിലേക്ക് കൊണ്ടുപോയി.