ന്യൂഡല്‍ഹി:കനത്ത മഴയും മേഘവിസ്‌ഫോടനവും നാശം വിതച്ച് കൊണ്ടിരിക്കുന്ന ഹിമാചല്‍ പ്രദേശിനായി സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയും ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായ ഇടങ്ങളില്‍ എന്‍ഡിആര്‍എഫിനെ (ദേശീയ ദുരന്ത രക്ഷ സേന) വിന്യസിക്കുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ സേനയുടെ സഹായവും ആവശ്യമുള്ളയിടത്ത് എത്തിച്ചിട്ടുണ്ടെന്നും മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
സംസ്ഥാനത്തുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ മുഴുവന്‍ സഹായം എത്തിക്കുന്നുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും ദുരന്തങ്ങളും ഏറെ വേദനാജകമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം നേരിടുന്ന ദുഷ്‌കരമായ സാഹചര്യത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി അനുരാഗ് താക്കൂര്‍ അഭ്യര്‍ഥിച്ചു. മണ്‍സൂണ്‍ ആരംഭിച്ചത് മുതല്‍ കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും മറ്റ് ദുരന്തങ്ങള്‍ക്കുമാണ് സംസ്ഥാനം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും മഴ കനക്കുമെന്ന് ഐഎംഡി:സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ അടുത്ത 24 മണിക്കൂറിനിടെ ശക്തമായ മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ കൂടുതല്‍ ലഭിക്കുന്ന മലയോര മേഖലകളിലെല്ലാം റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ (ഓഗസ്റ്റ് 15) ഷിംലയിലെ കൃഷ്‌ണ നഗര്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ടെന്ന് പ്രദേശവാസിയായ ബിട്ടു പന്ന പറഞ്ഞു.
Also Read:Himachal Pradesh Rains | ഹിമാചലില്‍ കലിതുള്ളി പെരുമഴ; 257 മരണം, കോടി കണക്കിന് രൂപയുടെ നാശനഷ്‌ടം