ആശുപത്രികളിൽ അഗ്നി സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി - ആശുപത്രി അഗ്നി സുരക്ഷ
ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും സ്ഥാപിച്ചിരിക്കുന്ന അഗ്നി സുരക്ഷാ ഉപകരണങ്ങളിൽ എല്ലാ വിധ പരിശോധനകളും നടത്തി കാര്യക്ഷമത ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നിർദേശം.
ന്യൂഡൽഹി:ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും അഗ്നി സുരക്ഷാ നടപടികൾ പാലിക്കാത്തതിൽ ആശങ്ക ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല. എല്ലാ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ ചീഫ് സെക്രട്ടറിമാർക്കും അദ്ദേഹം ആശങ്ക അറിയിച്ച് കത്തെഴുതി. ഭാവിയിൽ തീപിടുത്ത അത്യാഹിതങ്ങൾ ഒഴിവാക്കുന്നതിനായി എല്ലാ ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും അഗ്നി സുരക്ഷാ ഉപകരണങ്ങള്‍ പരിശോധിച്ച് കാര്യക്ഷമത ഉറപ്പ് വരുത്തണമെന്നും അദ്ദേഹം കൂട്ടിചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രികളിൽ തീപടർന്ന് കൊവിഡ് രോഗികൾക്കടക്കം ജീവൻ നഷ്‌ടമായതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നിർദേശം.