ന്യൂഡൽഹി: പ്രളയം രൂക്ഷമായി ബാധിച്ച ഉത്തരാഖണ്ഡിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശനം നടത്തും. അവലോകന യോഗത്തിൽ പങ്കെടുക്കുന്ന അമിത് ഷാ നിലവിലെ സാഹചര്യം വിലയിരുത്തുമെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. വ്യാഴാഴ്‌ച അമിത് ഷാ പ്രളയ ബാധിത പ്രദേശങ്ങളിൽ ഏരിയൽ സർവെ നടത്തും.
പെട്ടെന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും നിരവധി പേരാണ് മരിച്ചത്. ഒക്‌ടോബർ 17നാണ് സംസ്ഥാനത്ത് മഴ തുടങ്ങിയത്. മൂന്ന് ദിവസത്തിനുള്ളിൽ 46 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഒക്‌ടോബർ 17ന് ചംബാവത് പ്രദേശത്ത് ഒരാളും ഒക്‌ടോബർ 18ന് ആറ് പേരും ഒക്‌ടോബർ 19ന് 39 പേരുമാണ് പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചത്.