ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. അദ്ദേഹത്തിന് ഏറ്റവും മികച്ച പരിചരണം നൽകുന്നതായും അദ്ദേഹം സുഖം പ്രാപിക്കണമെന്ന് പ്രാർഥിക്കുന്നതായും ഹർഷ് വർധൻ ട്വീറ്റ് ചെയ്തു.
മൻമോഹൻ സിങ്ങിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു - Dr Harsh Vardhan
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിനെ എയിംസ് ട്രോമാ സെന്‍ററിൽ പ്രവേശിപ്പിച്ചത്.
മൻമോഹൻ
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങിനെ എയിംസ് ട്രോമാ സെന്‍ററിൽ പ്രവേശിപ്പിച്ചത്. അതേസമയം, രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി, രാജ്യത്ത് പ്രതിദിനം രണ്ട് ലക്ഷത്തിലധികം കൊവിഡ് കേസുകളും ആയിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു.