ന്യൂഡല്‍ഹി : കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി വീഡിയോകോണ്‍ഫറസിങ് വഴി യോഗം ചേര്‍ന്നു. കര്‍ണാടക, മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാരുമായാണ് കൂടിക്കാഴ്ച നടത്തിയത്. രോഗം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. ഏപ്രിൽ 27 ന് ശേഷം രാജ്യത്ത് പലയിടത്തും കൊവിഡ് കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. എന്നിട്ടും മഹാരാഷ്ട്രയില്‍ പ്രതിദിനം 50,000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. മെയ് എട്ടിന് ശേഷം, രാജസ്ഥാനിലും സജീവ കേസുകളുടെ എണ്ണത്തില്‍ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അവിടെ ദിവസേനയുള്ള മരണങ്ങളുടെ എണ്ണം 150 ന് മുകളിലാണെന്നും ഹർഷ് വർധൻ പറഞ്ഞു.
കൊവിഡ് വ്യാപനം; ആരോഗ്യമന്ത്രിമാരുമായി ഹര്‍ഷ് വര്‍ധന്‍ കൂടിക്കാഴ്ച നടത്തി
കര്‍ണാടക, മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
കൊവിഡ് വ്യാപനം; ആരോഗ്യമന്ത്രിമാരുമായി ഹര്‍ഷ് വര്‍ധന്‍ കൂടിക്കാഴ്ച നടത്തി
Read Also….. രാജ്യത്ത് 95 ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് വാക്സിന്‍റെ ആദ്യ ഡോസ് ലഭിച്ചതായി കേന്ദ്രം
അതേസമയം കേരളത്തിലെ എല്ലാ ജില്ലകളിലും ഏപ്രിൽ 15 മുതൽ കൊവിഡ് വർദ്ധിച്ചുവരികയാണ്. ദിനംപ്രതിയുള്ള മരണങ്ങളിലും വർദ്ധനവുണ്ടാകുന്നു. 2021 മാർച്ച് മുതൽ കർണാടകയിലും കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതായും ബെംഗളൂരുവിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ചതെന്നും യോഗത്തില്‍ ഹർഷ് വർധൻ വ്യക്തമാക്കി.