ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിയര്‍നസ് അലവന്‍സ് (ഡിഎ) നാല് ശതമാനം വര്‍ധിപ്പിച്ച് കേന്ദ്ര മന്ത്രിസഭ (Union Govt Hikes DA Of Employees). ഇതുസംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രി അനുരാഗ് ഠാകൂറാണ് വ്യക്തമാക്കിയത്. ഇതോടെ കേന്ദ്ര ജീവനക്കാരുടെ ഡിഎ 42 ല്‍ നിന്നും 46 ആയി ഉയരും.
Union Govt Hikes DA Of Employees: കേന്ദ്ര ജീവനക്കാരുടെ ഡിഎ 4 ശതമാനം വര്‍ധിപ്പിച്ചു; വ്യക്തമാക്കി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ - എന്താണ് ഡിഎ
Union Cabinet Hikes DA Of Central Government Employees: ഇതോടെ കേന്ദ്ര ജീവനക്കാരുടെ ഡിഎ 42 ല്‍ നിന്നും 46 ആയി ഉയരും
Union Govt Hikes DA Of Employees
Published : Oct 18, 2023, 3:30 PM IST
|Updated : Oct 18, 2023, 3:56 PM IST
മാത്രമല്ല 48.67 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെന്‍ഷന്‍ കൈപ്പറ്റുന്ന 67.95 ലക്ഷം പേര്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. മാത്രമല്ല ആദ്യഘട്ട ഡിയര്‍നസ് അലവന്‍സും ഡിയര്‍നസ് റിലീഫും 2023 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അനുരാഗ് താക്കൂർ മാധ്യമങ്ങളെ അറിയിച്ചു. അതേസമയം ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്‍റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ വർധനവ്.
Last Updated : Oct 18, 2023, 3:56 PM IST