കേരളം

kerala

ETV Bharat / bharat

പ്രതിരോധ മന്ത്രാലയത്തിന് 5.94 ലക്ഷം കോടി ; കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ - union budget defense sector

കഴിഞ്ഞ തവണ കേന്ദ്ര ബജറ്റില്‍ പ്രതിരോധ മന്ത്രാലയത്തിന് 5.25 ലക്ഷം കോടിയായിരുന്നു വകയിരുത്തിയിരുന്നത്. ഇതിനെ അപേക്ഷിച്ച് തുക വര്‍ധിപ്പിച്ചത് പ്രതിരോധ വകുപ്പിന് കൂടുതല്‍ യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ സഹായിക്കും

Budget 2023 Live  ecപ്രതിരോധ മന്ത്രാലയത്തിന് 5.94 ലക്ഷം കോടിonomic survey 2023  Union Budget 2023  budget session 2023  parliament budget session 2023  nirmala sitharaman budget  union budget of india  Economic Survey new  income tax slabs  നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം  നിര്‍മല സീതാരാമന്‍  നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം 2023  കേന്ദ്ര ബജറ്റില്‍ പ്രതിരോധ മേഖലയ്‌ക്ക് ഫണ്ട്  പ്രതിരോധ മേഖല ഫണ്ട് നിര്‍മല സീതാരാമന്‍
പ്രതിരോധ മന്ത്രാലയത്തിന് 5.94 ലക്ഷം കോടി

By

Published : Feb 1, 2023, 2:55 PM IST

ന്യൂഡല്‍ഹി:കേന്ദ്ര ബജറ്റില്‍ പ്രതിരോധ മന്ത്രാലയത്തിന് 5.94 ലക്ഷം കോടി അനുവദിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ ബജറ്റില്‍ 5.25 ലക്ഷം കോടിയായിരുന്നു വകുപ്പിന് അനുവദിച്ചിരുന്നത്. പുതിയ ആയുധങ്ങൾ, വിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, മറ്റ് സൈനിക ഉപകരണങ്ങള്‍ എന്നിവ വാങ്ങാൻ മൊത്തം 1.62 ലക്ഷം കോടിയാണ് ഇതില്‍ നീക്കിവച്ചത്.

ALSO READ|അരിവാള്‍ രോഗം രാജ്യത്ത് നിന്നും പൂര്‍ണമായും തുടച്ചുമാറ്റും

2022-23ൽ, മൂലധന വിഹിതത്തിനായി വകയിരുത്തിയിരുന്നത് 1.52 ലക്ഷം കോടിയായിരുന്നു. എന്നാൽ, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 1.50 ലക്ഷം കോടിയാണ് ചെലവ് കാണിച്ചത്. അതേസമയം, 2023-24 ബജറ്റ് രേഖകൾ അനുസരിച്ച് ശമ്പളം നൽകുന്നതിനും സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുമുള്ള ചെലവുകൾ ഉൾപ്പടെ റവന്യൂ ചെലവുകൾക്കായി 2,70,120 കോടി വകയിരുത്തിയിട്ടുണ്ട്. 2022-23ൽ റവന്യൂ ചെലവിന്‍റെ ബജറ്റ് വിഹിതം 2,39,000 കോടിയായിരുന്നു.

ABOUT THE AUTHOR

...view details