ന്യൂഡല്‍ഹി:ആദായ നികുതിയില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിക്കാതെ കേന്ദ്ര ബജറ്റ്. നികുതി സ്ലാബില്‍ മാറ്റമില്ല. ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തി.
ആദായ നികുതി റിട്ടേണ്‍ രണ്ടുവര്‍ഷത്തിനകം പുതുക്കി ഫയല്‍ ചെയ്യാം. വിട്ടുപോയ വരുമാനം ഉള്‍ക്കൊള്ളിച്ച് ഇതുവഴി പരിഷ്കരിച്ച റിട്ടേണ്‍ സമര്‍പ്പിക്കാം. അതെസമയം ക്രിപ്റ്റോ കറന്‍സിയെ നികുതി പരിധിയില്‍ കൊണ്ടുവന്നു. ഡിജിറ്റല്‍ അസറ്റില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തി. റിസര്‍വ് ബാങ്ക് ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.