ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരിയില്‍ ജിഎസ്‌ടി വരുമാനം 1,40,986 കോടി രൂപയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റവതരണത്തില്‍ വ്യക്തമാക്കി. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ജിഎസ്‌ടി വരുമാനമാണിത്. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് സമ്പദ്‌വ്യവസ്ഥ പെട്ടെന്ന് കരകയറിയതു കൊണ്ടാണ് ഈ വരുമാനം ലഭിച്ചതെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
തുടര്‍ച്ചയായ ഏഴാം മാസമാണ് ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടി കടക്കുന്നത്. ഇതിനുമുമ്പുള്ള ഏറ്റവും ഉയര്‍ന്ന ജിഎസ്‌ടി വരുമാനം 2021 ഏപ്രില്‍ മാസത്തിലായിരുന്നു. അന്ന് 1,39,708 കോടി രൂപയായിരുന്നു ജിഎസ്‌ടി വരുമാനം.