ന്യൂഡൽഹി:ആരോഗ്യ മേഖലക്ക് 64,180 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കൊവിഡ് വാക്‌സിൻ വികസിപ്പിച്ചത് രാജ്യത്തിന്‍റെ നേട്ടമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ വെല്ലുവിളികളെ ധനമന്ത്രി ബജറ്റ് അവതരണത്തിൽ എടുത്തുപറഞ്ഞു. ആത്മനിർഭർ ഭാരതിലൂടെ കേന്ദ്രസർക്കാർ പാക്കേജുകൾ ആരോഗ്യമേഖലക്ക് നൽകി. രണ്ട് വാക്‌സിനു കൂടി ഉടൻ അംഗീകാരം നൽകും.
ആരോഗ്യ മേഖലക്ക് 64,180 കോടിയുടെ പാക്കേജ്
ഇന്ത്യയിലെ ജനങ്ങൾക്കും നൂറോളം രാജ്യങ്ങൾക്കും ആവശ്യമായ വാക്‌സിനുകൾ ഇന്ത്യ ഉൽപാദിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയില്‍.
കൊവിഡ് വാക്‌സിൻ വികസനം രാജ്യത്തിന്‍റെ നേട്ടമെന്ന് ധനമന്ത്രി
ഇന്ത്യയിലെ ജനങ്ങൾക്കും നൂറോളം രാജ്യങ്ങൾക്കും ആവശ്യമായ വാക്‌സിനുകൾ ഇന്ത്യ ഉൽപാദിപ്പിക്കുമെന്നും ധനമന്ത്രിയുടെ പ്രഖ്യാപനം. ദേശീയ ആരോഗ്യസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും. 15 എമർജൻസി ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കും. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിനെ കൂടുതൽ ശക്തമാക്കുമെന്നും ധനമന്ത്രി.
Last Updated : Feb 1, 2021, 5:50 PM IST