ന്യൂഡല്‍ഹി:കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ് തോമര്‍. ഡല്‍ഹി റാം മനോഹര്‍ ലാല്‍ ആശുപത്രിയില്‍ നിന്നാണ് അദ്ദേഹം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. രോഗത്തെയാണ് ഭയപ്പെടേണ്ടതെന്നും അല്ലാതെ വാക്‌സിനെ അല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. നിങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹനെങ്കില്‍ http://cowin.gov.in വെബ്‌സൈറ്റില്‍ ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്യുകയും വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് കേന്ദ്ര മന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു. മാര്‍ച്ച് 6നാണ് അദ്ദേഹം ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.
രണ്ടാം ഘട്ട കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് നരേന്ദ്ര സിങ് തോമര്‍ - കൊവിഡ് 19
ഡല്‍ഹി റാം മനോഹര്‍ ലാല്‍ ആശുപത്രിയില്‍ നിന്നാണ് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ് തോമര്‍ കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചത്.
രണ്ടാം ഘട്ട കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് നരേന്ദ്ര സിങ് തോമര്‍
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് രണ്ടാം ഘട്ട കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഡല്‍ഹി എയിംസിലെത്തിയായിരുന്നു അദ്ദേഹം കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. രാജ്യത്ത് ഇതുവരെ ഒമ്പത് കോടിയിലധികം പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. 2021 ജനുവരി 16 മുതലാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന് തുടക്കമിട്ടത്.