ഗുരുഗ്രാം:കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം ചരിത്രപരമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. എന്നാൽ റദ്ദാക്കിയ നിയമത്തിന്‍റെ നേട്ടങ്ങളെ കുറിച്ച് ബിജെപി പ്രവർത്തകർ കർഷകരോട് ഇനിയും വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കിസാൻ മോർച്ച യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി.
കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് മോദി സർക്കാർ. സർക്കാർ ചെലവിന്‍റെ 1.5 മടങ്ങ് എംഎസ്‌പി വർധിപ്പിക്കുകയും കാർഷിക അടിസ്ഥാന സൗകര്യവികസനത്തിനായി ഒരു ലക്ഷം കോടി രൂപ അനുവദിക്കുകയും കർഷകർക്ക് 16 ലക്ഷം കോടി രൂപയുടെ വിള കടം നൽകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.