കേരളം

kerala

ETV Bharat / bharat

AIMPLB on Uniform Civil Code| ഏകീകൃത സിവിൽ കോഡ് ഭരണഘടനാ വിരുദ്ധമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോർഡ് - ഏകീകൃത സിവിൽ കോഡ് ഇന്ത്യ വാര്‍ത്ത

പൗരന്മാര്‍ക്ക് അവര്‍ വിശ്വസിക്കുന്ന മതത്തെ പിന്തുടരാനുള്ള അവകാശമുണ്ട്. ഏകീകൃത സിവിൽ കോഡ് (Uniform Civil Code) ഭരണഘടന നല്‍കുന്ന ആ ഉറപ്പിന് വിരുദ്ധമാണെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ് (All India Muslim Personal Law Board)

Uniform Civil Code news  All India Muslim Personal Law Board  Muslim Personal Law Board on UCC news  UCC not suitable news  ഏകീകൃത സിവിൽ കോഡ് വാര്‍ത്ത  മുസ്‌ലിം വ്യക്തിനിയമ ബോർഡ് വാര്‍ത്ത  ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ് വാര്‍ത്ത  ഏകീകൃത സിവിൽ കോഡ് ഇന്ത്യ വാര്‍ത്ത  ഭരണഘടന വിരുദ്ധം വാര്‍ത്ത
ഏകീകൃത സിവിൽ കോഡ് ഭരണഘടന വിരുദ്ധമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോർഡ്

By

Published : Nov 21, 2021, 10:24 PM IST

ലക്‌നൗ: ഏകീകൃത സിവിൽ കോഡ് (Uniform Civil Code) ഇന്ത്യ പോലെ വ്യത്യസ്ഥ മതങ്ങളുള്ള ഒരു രാജ്യത്തിന് അനുയോജ്യമല്ലെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ് (All India Muslim Personal Law Board). പൗരന്മാര്‍ക്ക് അവര്‍ വിശ്വസിക്കുന്ന മതത്തെ പിന്തുടരാനുള്ള ഭരണഘടന നല്‍കുന്ന ഉറപ്പിന് വിരുദ്ധമാണിതെന്നും മുസ്‌ലിം ബോര്‍ഡ് (Muslim Personal Law Board on UCC) പ്രസ്‌താവനയില്‍ പറഞ്ഞു.

'ഇന്ത്യ ഒരു ബഹുമത രാഷ്ട്രമാണ്, ഓരോ പൗരനും തന്‍റെ മതവിശ്വാസങ്ങള്‍ അനുഷ്‌ഠിക്കാനും പ്രചരിപ്പിക്കാനും അത് പിന്തുടരാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നു. ഇന്ത്യ പോലെ വ്യത്യസ്‌തങ്ങളായ മതങ്ങളുള്ള രാജ്യത്ത് ഏകീകൃത സിവിൽ കോഡ് അനുയോജ്യമോ ഉപയോഗപ്രദമോ അല്ല. അത്തരത്തിലുള്ള ഏതൊരു ശ്രമവും ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശത്തിന് എതിരാണ്,' ബോര്‍ഡ് വ്യക്തമാക്കി.

Also read: Muslim Personal Law Board| മുസ്‌ലിം വ്യക്തിനിയമ ബോർഡ് അധ്യക്ഷനായി വീണ്ടും റാബിഅ് ഹസനി നദ്‌വി

ഏകീകൃത സിവിൽ കോഡ് നേരിട്ടോ അല്ലാതെയോ ഭാഗികമായോ പൂർണമായോ അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കരുതെന്നും അത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ബോർഡ് പ്രസ്‌താവനയിൽ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details