ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി അഭിഷേക് മനു സിങ്‌വി. തെരഞ്ഞെടുപ്പില്‍ എവിടെയെങ്കിലും വോട്ടിന് ക്ഷാമമുള്ളതായി കണ്ടാല്‍ ബിജെപി അപ്പോള്‍ തന്നെ മതപരമായ വിഷയങ്ങളുമായെത്തും എന്നായിരുന്നു അഭിഷേക് മനു സിങ്‌വിയുടെ പരിഹാസം. അതേസമയം ഹിമാചല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറക്കിയ ബിജെപിയുടെ പ്രകടനപത്രികയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ വിദഗ്‌ധ സമിതിയെ നിയമിക്കുമെന്ന് നദ്ദ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്.
വോട്ടിന് ക്ഷാമമുള്ളയിടത്ത് 'മതം പറഞ്ഞ്' എത്തും; ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തില്‍ ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി - കോണ്‍ഗ്രസ്
ഹിമാചല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പ്രഖ്യാപനത്തെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് എംപി അഭിഷേക് മനു സിങ്‌വി
ബിജെപി കേന്ദ്രത്തില്‍ ഭരണത്തിലെത്തിയിട്ട് എട്ട് വര്‍ഷവും ഹിമാചലില്‍ ഭരണത്തിലെത്തി അഞ്ച് വര്‍ഷവും പിന്നിടുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇതുവരെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാതിരുന്നത് എന്ന് സിങ്‌വി ചോദിച്ചു. ഏകീകൃത സിവില്‍ കോഡ് ഒരു നിയമ പ്രശ്‌നമാണെന്നും അത് നടപ്പിലാക്കാന്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും എങ്ങിനെയാണ് വെവ്വേറെ മാര്‍ഗങ്ങള്‍ ബാധകമാകുന്നത് എന്നു ചോദിച്ച അദ്ദേഹം ഈ വിഷയം പറഞ്ഞ് ബിജെപി പൊതുജനങ്ങളെ വിഡ്ഢിയാക്കുകയാണെന്നും പരിഹസിച്ചു.
അതേസമയം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സമവായ പ്രക്രിയയാണ് മുന്നോട്ടുവയ്‌ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.