ന്യൂഡൽഹി: ഏക സിവിൽകോഡ് ബില്ല് രാജ്യസഭയിൽ. സ്വകാര്യ ബില്ലായാണ് രാജ്യസഭയിൽ ഇത് അവതരിപ്പിച്ചത്. ബി.ജെ.പി എം.പി കിരോദി ലാൽ മീണയാണ് ബില്ല് അവതരിപ്പിച്ചത്.
ഏക സിവിൽകോഡ് ബില്ല് രാജ്യസഭയിൽ; എതിർത്ത് പ്രതിപക്ഷം - കിരോഡി ലാൽ മീണ
23നെതിരെ 63 വോട്ടുകൾക്കാണ് ഏകസിവിൽ കോഡ് ബിൽ അവതരണത്തിന് രാജ്യസഭ അനുമതി കൊടുത്തത്
ഏകീകൃത സിവില്‍ കോഡിനായി സമിതി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപി അംഗത്തിന്‍റെ ബില്‍. ബില്ല് രാജ്യത്തിന് ഗുണകരമല്ലെന്നും വർഗീയ ധ്രുവീകരണത്തിനുള്ള ബില്ലാണിതെന്നും സി.പി.എം വിമർശിച്ചു. സിപിഐ, തൃണമൂൽ കോൺഗ്രസ് എന്നീ പാര്‍ട്ടികളും ബില്ലിനെതിരെ രംഗത്ത് എത്തി.
തര്‍ക്കത്തിനിടെ ബില്ലില്‍ വോട്ടെടുപ്പ് നടത്താൻ രാജ്യസഭ അധ്യക്ഷൻ അനുമതി നൽകി. ശബ്ദ വോട്ടോടെയാണ് ബില്‍ അവതരണത്തിന് അനുമതി ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വോട്ടെടുപ്പ് വേണമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. വോട്ടെടുപ്പില്‍ 63 പേര്‍ ബില്‍ അവതരണത്തെ അനുകൂലിച്ചു. 23 പേര്‍ മാത്രമാണ് എതിര്‍ത്തത്.